ഒമാനിലെ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു
ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്

ഒമാനിലെ ഹൈമയിൽ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി ഷീബ മേരി തോമസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും നിസ്‍വ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച യുവതിയുടെ മ്യതദേഹം ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
A Malayalee woman died in a car accident in Oman
Next Story
Adjust Story Font
16
