Quantcast

വുളൂ എടുക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

കുന്നമംഗലം സ്വദേശി ആലുംകണ്ടിയിൽ അബൂബക്കർ (63) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 Dec 2025 9:20 PM IST

A native of Kozhikode died in Oman after suffering a heart attack while performing ablution.
X

മസ്‌കത്ത്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു. കുന്നമംഗലം, പടനിലം, ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ ബീരാൻകോയ മകൻ അബൂബക്കർ (63) ആണ് മസ്‌കത്തിൽ മരിച്ചത്. പത്ത് വർഷത്തോളമായി മസ്‌കത്ത് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.

പള്ളിയിൽ വുളൂ എടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ:റസിയ, മക്കൾ: ഫൈറോസ്‌, ജെഹാൻ, മുഹമ്മദ് അർഷാഖ്, ഫാത്തിമ ഡാനിഷ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേത്രത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

TAGS :

Next Story