Quantcast

ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    8 Jun 2022 10:18 AM GMT

ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട്   സ്വദേശി സലാലയില്‍ നിര്യാതനായി
X

സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ തൃത്താല, കൊപ്പം സ്വദേശി അരുതിയില്‍ ഹംസ( 52) സലാലയില്‍ നിര്യാതനായി. മിര്‍ ബാത്തിലെ ഒരു ഫുഡ്സ്റ്റഫ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഹംസ. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. ഭാര്യ ഹസീന, മക്കള്‍ ആരിഫ, തന്‍സീന, സ്വാലിഹ്. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

TAGS :

Next Story