തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു
ചാവക്കാട് മണത്തല സ്വദേശി ഷാജിദ് (50) ആണ് മരിച്ചത്
മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. തൃശൂർ, ചാവക്കാട് മണത്തല സ്വദേശി ഷാജിദ് (50) ആണ് റൂവിയിൽ മരിച്ചത്. റൂവിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഷാജിദ്. ഭാര്യ: ഹമീദ ഷാജിദ്, മക്കൾ: ആദിൽ, ഫസ. മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16

