സിനിമ നല്ലതാണെന്ന് അത്രയേറെ അഭിപ്രായം ഉണ്ടായെങ്കിലേ ഇന്ന് തിയറ്ററിൽ ആള് കയറൂ: നടൻ അശോകൻ
മലയാള സിനിമയുടെ മാറ്റത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

മസ്‌കത്ത്: സിനിമ നല്ലതാണെന്ന അഭിപ്രായം അത്രയേറെ ഉണ്ടായെങ്കിൽ മാത്രമെ ഇന്ന് തിയറ്ററിൽ ആള് കയറൂ എന്ന് നടൻ അശോകൻ, അമ്മ സംഘടയുടെ തലപ്പത്ത് സ്ത്രീകൾ വന്നത് നല്ലമാറ്റമാണെന്നും താരം മസ്‌കത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാള വിങ്ങിന്റെ ഈ വർഷത്തെ സാംസ്‌കാരിക അവാർഡ് സ്വീകരിക്കാനായാണ് താരം ഒമാനിലെത്തിയത്.
മലയാള സിനിമയുടെ മാറ്റത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സിനിമ നല്ലതാണെന്ന് പൊതുജനങ്ങൾക്കിടയിൽ അത്രയും അഭിപ്രായം വന്നാൽ മാത്രമേ തിയറ്ററിലേക്ക് ആളെത്തുകയുള്ളൂ എന്ന് താരം പറഞ്ഞു. മികച്ച പല സിനിമകളും തിയറ്റർ കളക്ഷൻ ലഭിക്കാതെ പോകുന്നുണ്ട്, പ്രേക്ഷകർക്ക് നിരവധി ഓപ്ഷൻസുണ്ട്, പുതിയ ചെറുപ്പക്കാർ സിനിമയുടെ മാറ്റം ഉൾകൊണ്ടുതന്നെയാണ് സിനിമയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്മ സംഘടയിൽ വന്ന മാറ്റം നല്ലതിനാണെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാള വിങ്ങിന്റെ സാംസ്‌കാരിക അവാർഡ് മലയാള വിങ്ങിന്റെ ഓണാഘോഷ പരിപാടിയിൽ അശോകന് സമ്മാനിക്കും.
രണ്ട് ദിവസങ്ങളിലായുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ്ങിന്റെ ഓണാഘോഷത്തിന് മസ്‌കത്തിലെ അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ നാളെ വൈകീട്ട് അഞ്ചിന് തിരി തെളിയും. ഒമാനിലെ ഇന്ത്യൻ അംബിസഡർ ജിവി ശ്രീനിവാസ് പരിപാടി ഉദ്ഘാടനം ചെയ്യും, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ ചെയർമാൻ മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. ഓണസദ്യ, 74 എക്‌സ് മണവാളൻസിന്റെ ഡാൻസ്, ഗാനമേള മറ്റു കലാപാരിപാടികൾ തുടങ്ങി വൈവിദ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Adjust Story Font
16

