സിബിഎസ്ഇ ഫലം: സലാല ഇന്ത്യൻ സ്‌കൂളിലെ ടോപ്പറായി അദ്വിക, തുംറൈത്ത് സ്‌കൂളിനും അഭിമാനം
98.4 ശതമാനം മാർക്ക് നേടിയാണ് അദ്വിക ഒന്നമതെത്തിയത്

സലാല: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സലാല ഇന്ത്യൻ സ്‌കൂളിലെ അദ്വിക രാകേഷ് ഉന്നത വിജയം നേടി. 98.4 ശതമാനം മാർക്ക് കരസ്ഥമാക്കിയാണ് അദ്വിക ഒന്നാം സ്ഥാനത്തെത്തിയത്.
ഒന്ന് മുതൽ ഏഴ് വരെ തുംറൈത്ത് സ്‌കൂളിൽ പഠിച്ച അദ്വിക, അവിടെ ഹൈസ്‌കൂൾ ക്ലാസുകൾ ഇല്ലാത്തതിനാലാണ് പിന്നീട് സലാല ഇന്ത്യൻ സ്‌കൂളിലേക്ക് മാറിയത്. തുംറൈത്ത് സ്‌കൂളിൽ നിന്ന് നല്ലൊരു ബേസ് ലഭിച്ചതും, സലാല സ്‌കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും മകളുടെ കഠിനാധ്വാനവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് നാട്ടിലുള്ള അദ്വികയുടെ പിതാവ് രാജേഷ് പട്ടോണയും മാതാവ് ദിവ്യയും പ്രതികരിച്ചു.
അദ്വികയുടെ ഈ ഉജ്ജ്വല വിജയം തുംറൈത്ത് സ്‌കൂളിനും അഭിമാനമാണെന്ന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് റസൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഹെഡ് മിസ്ട്രസ് രേഖ പ്രശാന്തും അഭിനന്ദനം അറിയിച്ചു.
Next Story
Adjust Story Font
16

