Quantcast

അൽ ദല്ല ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച്‌ സലാല ഔഖദിൽ പ്രവർത്തനമാരംഭിച്ചു

MediaOne Logo

Web Desk

  • Published:

    6 Dec 2025 9:25 PM IST

അൽ ദല്ല ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച്‌ സലാല ഔഖദിൽ പ്രവർത്തനമാരംഭിച്ചു
X

സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി മൊത്ത വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പിന്റെ റീട്ടെയിൽ ഔട്ലെറ്റ് സലാലയിൽ പ്രവർത്തനമാരംഭിച്ചു. സലാലയിലെ മൂന്നാമത്തെ ഔട്ലെറ്റാണ് ഔഖദിൽ തുറന്നത്. സലാലക്കടുത്ത ഔഖദ്‌ ശിമാലിയയിൽ സലാല മാളിന് സമീപത്തായി ആരംഭിച്ച ഔട് ലെറ്റിന്റെ ഉദ്ഘാടനം അലി ഈസ അലി അൽ മർദൂഫ് നിർവഹിച്ചു. ചെയർമാൻ കബീർ കണമല, ഡയറക്ടർ ഷഹീർ കണമല, പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. കട് ഫ്രൂട്സും, ഫ്രൂട് ബാസ്കറ്റും, ഫ്രൂട്സ് കാർവിംഗുമാണ് ഇവിടുത്തെ പ്രത്യേകത. ഡേറ്റ്സ്‌ ആന്റ്‌ നട്സിന്റെ വലിയ ശേഖരവും ഉണ്ട്‌. അർസാത്ത്‌ ഫാമിന്റെ എല്ല ഐറ്റംസും ഇവിടെ ലഭ്യമാണ്. നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ മിതമായ നിരക്കിൽ ഏറ്റവും ഫ്രഷായത് നൽകാനാവുമെന്ന് മാനേജ്‌മന്റ്‌ പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിൽ പൗര പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും സംബന്ധിച്ചു.

TAGS :

Next Story