Quantcast

ഈ മാസം 31 വരെ രാത്രി കാലങ്ങളിൽ അൽ ഖുവൈർ പാലം അടച്ചിടും

റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ

MediaOne Logo

Web Desk

  • Updated:

    2022-12-15 19:09:29.0

Published:

16 Dec 2022 12:06 AM IST

ഈ മാസം 31 വരെ രാത്രി കാലങ്ങളിൽ അൽ ഖുവൈർ പാലം അടച്ചിടും
X

മസ്‌കത്ത്: അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ ഈമാസം 31 വരെ രാത്രികാലങ്ങളിൽ അൽ ഖുവൈർ പാലം അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് പാലം അടച്ചിടുന്നത്.

റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നിയന്ത്രണം ഇന്ന് രാത്രി മുതൽ നിലവിൽ വന്നു.


TAGS :

Next Story