Quantcast

ഒമാനിൽ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ

ഒറ്റത്തവണ ചാർജ് ചെയ്താൽ 510 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന്‌ കമ്പനി

MediaOne Logo

Web Desk

  • Published:

    1 April 2024 8:08 AM GMT

Alive 1, the first electric car to be manufactured in Oman, by the end of this year
X

മസ്‌കത്ത്: ഒമാനിൽ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ. മെയ്സ് കമ്പനി തദ്ദേശീയമായി നിർമിക്കുന്ന ആദ്യ മോഡൽ അലൈവ് 1 ആണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളർ (14990 റിയാൽ) വിലവരും. 30 മിനിറ്റ് ടർബോ ചാർജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 510 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

നിർമാണച്ചെലവ് കുറയ്ക്കുന്നതിന് പ്രാദേശികമായി നിരവധി ഭാഗങ്ങൾ നിർമിക്കാൻ മെയ്സിന് പദ്ധതിയുണ്ട്. ഡീകാർബണൈസേഷൻ നയത്തിന്റെ ഭാഗമായി 2030 ഓടെ 22,000 ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഗൾഫ് രാജ്യങ്ങൾ പദ്ധതിയിടുന്നതായി ഒമാനി ഗതാഗത മന്ത്രി ഹമൂദ് അൽ മാവാലി പറഞ്ഞു.

രാജ്യത്തെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ 2026-ഓടെ പ്രധാന പൊതു റോഡുകളിലുടനീളം i350 പബ്ലിക് ചാർജറുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story