വാഹനാപകടത്തിൽ സഹായിക്കാനെത്തി; ഒമാനിൽ സ്വദേശിയുടെ വാഹനവുമായി കടന്നുകളഞ്ഞ അറബ് പ്രവാസി അറസ്റ്റിൽ
റുസ്താഖിലെ സംഭവത്തിൽ അറസ്റ്റ് മുസന്നയിൽ

മസ്‌കത്ത്: വാഹനാപകടത്തിൽ സഹായിക്കാനെത്തി, സ്വദേശിയുടെ വാഹനവുമായി കടന്നുകളഞ്ഞ അറബ് പ്രവാസി ഒമാനിൽ അറസ്റ്റിൽ. റുസ്താഖ് വിലായത്തിൽ വാഹനാപകടത്തെ തുടർന്ന് സഹായം വാഗ്ദാനം ചെയ്ത ശേഷം പൗരന്റെ കാർ ഓടിച്ചുപോയ ആളാണ് പിടിയിലായത്. അൽ മുസന്നയിൽ വെച്ചായിരുന്നു അറസ്റ്റ്. പ്രവാസിയെ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
വാഹനാപകടത്തെ തുടർന്ന് ഉടമ വാഹനം നിർത്തുകയായിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്ന് ആർഒപി അറിയിച്ചു. തുടർന്ന് സഹായിക്കനെന്ന വ്യാജേന എത്തിയ പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു. വാഹനവുമായി അൽ മുസന്നയിലെത്തിയപ്പോഴാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

