Quantcast

ട്വൻറി 20 ലോകകപ്പ്: ഗ്രൂപ് തല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി ലഭിക്കുക

MediaOne Logo

Web Desk

  • Published:

    12 Sep 2021 3:57 PM GMT

ട്വൻറി 20 ലോകകപ്പ്: ഗ്രൂപ് തല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും
X

ഒക്ടോബർ 17 മുതൽ ഒമാനിൽ ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പുതല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും. മൂവായിരം കാണികൾക്ക് പ്രവേശനാനുമതി നൽകാനാണ് ആലോചനയുള്ളത്.രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി ലഭിക്കുക.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അമിറാത്ത് ക്രിക്കറ്റ് മൈതാനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.സ്റ്റേഡിയത്തിെൻറ വടക്കുവശത്ത് 20 മുതൽ 30 പേർക്ക് വരെ ഇരിക്കാവുന്ന വി.ഐ.പി ബോക്സ് ഉണ്ടായിരിക്കും എന്നും ഒമാൻ ക്രിക്കറ്റ് അസോസിയേഷെൻറ ചീഫ് ഡെവലപ്മെൻറ് ഓഫീസർ ദുലീപ് മെൻഡിസ് പറഞ്ഞു. മീഡിയാ ബോക്സ് അടക്കമുള്ളവയും ഇവിടെയായിരിക്കും. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ രണ്ടാഴ്ച നിർബന്ധിത ഐസൊലേഷനിൽ കഴിയേണ്ടി വരും.

പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഒമാൻ അടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാന് പുറമെ ബംഗ്ലാദേശ്, പാപ്പുവ ന്യൂ ഗിനിയ, സ്കോട്ട്ലൻറ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ശ്രീലങ്ക, നെതർലൻറ്സ്, നമീബിയ, അയർലൻറ് എന്നീ രാജ്യങ്ങളടങ്ങിയതാണ് ഗ്രൂപ്പ് എ. രണ്ട് ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ടീമുകൾ വീതം യു.എ.ഇയിൽ നടക്കുന്ന സൂപ്പർ 12 റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും.

TAGS :

Next Story