ജനപിന്തുണയിൽ ഒന്നാമത്; ഫാർമസി മേഖലയിൽ ഒമാൻ ട്രസ്റ്റഡ് ബ്രാൻഡ് അവാർഡ് നേടി അവിസെൻ ഫാർമസി
അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്

മസ്‌കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള അപെക്‌സ് മീഡിയയുടെ ഒമാൻ ട്രസ്റ്റഡ് ബ്രാൻഡ് അവാർഡ് നേടി അവിസെൻ ഫാർമസി. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടിയ ഫാർമസി ബ്രാൻഡായാണ് അവിസെനെ തെരെഞ്ഞെടുത്തത്. സുൽത്താനേറ്റിലെ പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയിൽ നിന്ന് അവിസെൻ മാനേജിങ് ഡയറക്ടർ നിസാർ എടുത്തുംചാലിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷബീർ അലി കൊന്നോല എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ഓപറേഷൻ ഹെഡ് വിനു കൊണ്ടാറംപാട്ട് ബ്രാന്റ് മാനേജർ യാസർ അഷ്‌റഫ് ഡോ. നാസിയ നവാസ്, ഹനാൻ അൽ ബലൂഷി, മുഹമ്മദ് നിയാസ്, ഇബ്രാഹിം അൽ ബുസൈദി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗുണനിലവാരവും ഉപഭോക്തൃ വിശ്വാസവും മുൻനിർത്തിയുള്ള സേവനങ്ങളാണ് അവിസെനെ ഒമാനിലെ ഏറ്റവും വിശ്വാസ്യതയുള്ള ഫാർമസി ബ്രാൻഡായി ഉയർത്തിയതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. 15 വർഷമായി സുൽത്താനേറ്റിലെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ചുവരുന്ന അവിസെന് സലാല ഒഴികെ ഒമാനിലുടനീളം 45 ശാഖകളാണുള്ളത്.
Adjust Story Font
16

