കരാർ ലംഘനം: മസ്‌കത്തിൽ ബിസിനസ്സ് ഉടമക്ക് രണ്ട് മാസം തടവും 1,000 റിയാൽ പിഴയും
സ്ഥാപനം അടച്ചുപൂട്ടി

മസ്‌കത്ത്: നിക്ഷേപക, റെസിഡൻസി പെർമിറ്റ് കരാറുകൾ ലംഘിച്ചതിന് മസ്‌കത്തിൽ ബിസിനസ്സ് ഉടമക്ക് രണ്ട് മാസം തടവും 1,000 റിയാൽ പിഴയും. സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്തു. മസ്‌കത്ത് കോടതിയുടേതാണ് വിധി.
സേവന -ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ട ഒരു ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്. തൊഴിലാളികൾക്ക് നിക്ഷേപക കാർഡ്, റെസിഡൻസി പെർമിറ്റ് ഇടപാടുകൾ പ്രോസസ്സ് ചെയ്യാനായിരുന്നു ഇദ്ദേഹം സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സേവനം പൂർണമായി ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
Next Story
Adjust Story Font
16

