Quantcast

കാഫ നേഷൻസ് കപ്പ്;റെഡ് വാരിയേഴ്സ് നാളെ ഇറങ്ങും

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഉസ്ബക്കിസ്ഥാനാണ് ഒമാന്റെ എതിരാളികൾ

MediaOne Logo

Web Desk

  • Published:

    29 Aug 2025 5:25 PM IST

കാഫ നേഷൻസ് കപ്പ്;റെഡ് വാരിയേഴ്സ് നാളെ ഇറങ്ങും
X

‌മസ്കത്ത്: സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പിൽ ഒമാൻ ദേശീയ ഫുട്‌ബോൾ ടീം നാളെ കളിക്കളത്തിലിറങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഉസ്ബക്കിസ്ഥാനാണ് ഒമാന്റെ എതിരാളികൾ. മത്സരം ഒമാൻ സമയം വൈകുന്നേരം 6:30 ന് താഷ്‌കന്റിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കും. ഉസ്‌ബക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഒമാൻ. സെ​​പ്റ്റം​ബ​​ര്‍ ര​​ണ്ടി​​ന് കി​​ര്‍ഗി​​സ്താ​​നെ​​യും അ​​ഞ്ചി​​ന് തു​​ര്‍ക്മെ​​നി​​സ്താ​​നെ​​യും ഒ​മാ​ൻ നേ​​രി​​ടും. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പരി​ശീ​ല​ക​ന്‍ കാ​ര്‍ലോ​സ് ക്വി​റോ​സി​ന്റെ കീ​ഴി​ലു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​നാ​ണ് റെ​ഡ് വാ​രി​യേ​ഴ്സ് ബൂട്ടുകെട്ടുന്നത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യ​​ട​​ക്ക​​മു​​ള്ള വ​​മ്പ​​ൻ മ​​ത്സ​ര​​ങ്ങ​​ളാ​​ണ് ഇ​​നി ഒമാന് മു​​ന്നി​​ലു​​ള്ള​​ത്. അ​തു​കൊ​ണ്ടു​ന്നെ കാഫ നേഷൻസ് കപ്പിൽ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.

TAGS :

Next Story