വേനൽചൂടിൽ കൃഷിയിടങ്ങളിൽ തീപിടിത്തം; ജാഗ്രത പാലിക്കണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 1014 തീപിടിത്ത കേസുകളാണെന്ന് സിഡിഎഎ

മസ്‌കത്ത്: ഒമാനിൽ വേനൽചൂടിൽ കൃഷിയിടങ്ങളിൽ തീപിടിത്തം വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 1014 തീപിടിത്ത കേസുകളാണെന്നും സിഡിഎഎ പറയുന്നു.
കൃഷിയിടങ്ങളിലെ തീപിടിത്തം 2023ൽ 971 കേസുകളായിരുന്നുവെങ്കിൽ 2024 ൽ അത് 1014 തീപിടിത്ത കേസുകളായി മാറി. ഉയർന്ന താപനില, രാസവളങ്ങളുടെ അനുചിത സംഭരണം, അടിസ്ഥാന സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തത് എന്നിവയാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന് സിഡിഎഎ പറയുന്നു. കാർഷിക മാലിന്യങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ കത്തിക്കൽ, ഉണങ്ങിയ സസ്യങ്ങൾക്ക് സമീപം കത്തുന്ന വസ്തുക്കൾ സൂക്ഷിക്കൽ എന്നിവയാണ് തീപിടിത്തത്തിലേക്ക് നയിക്കുന്ന മറ്റു കാരണങ്ങൾ.
ഉച്ചകഴിഞ്ഞുള്ള ചൂടിലോ കാറ്റുള്ള ദിവസങ്ങളിലോ ഫാം ഉടമകൾ മാലിന്യം കത്തിക്കുന്നത് ഒഴിവാക്കണം. പാചകവും ഗ്രില്ലിങ്ങടക്കമുള്ളവ ചെയ്തതിനുശേഷം തീ പൂർണമായും കെടുത്തണം. വേലികൾക്കായി അഗ്‌നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിക്കമെന്നും മരങ്ങൾക്കോ ഉണങ്ങിയ അവശിഷ്ടങ്ങൾക്കോ സമീപം തീ കത്തിക്കുന്നത് ഒഴിവാക്കമെന്നും അതോറിറ്റി നിർദേശിച്ചു.
Adjust Story Font
16

