Quantcast

ഒമാനിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ കാഴ്ചകുറയാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം

MediaOne Logo

Web Desk

  • Updated:

    2026-01-27 09:20:59.0

Published:

27 Jan 2026 2:36 PM IST

Chance of rain with thunderstorms in various parts of Oman
X

മസ്കത്ത്: മസ്കത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് ഒമാനിലെ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മസ്കത്ത്,നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, അൽ ഹജ്ർ മലനിരകൾ എന്നീ മേഖലകളിലായാണ് മഴക്ക് സാധ്യത. ​ദാഖിലിയ, സൗത്ത് ഷർഖിയ, ദാഹിറ, അൽ വുസ്ത, ദോഫാർ എന്നേിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള ശക്തമായ മഴ, ആലിപ്പഴ വീഴ്ച എന്നിവയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ കാഴ്ചകുറയാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story