മുഖ്യമന്ത്രിയുടെ സലാല സന്ദർശനം: സലാല കെഎംസിസി വിട്ടുനിൽക്കും
'പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന പിണറായി സർക്കാർ, സുന്ദര വാഗ്ദാനങ്ങൾ നൽകുകയല്ലാതെ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല'

സലാല: മുഖ്യമന്ത്രി പിണറായി വിജയന്റെ സലാല സന്ദർശന പൊതു പരിപാടിയിൽനിന്ന് സലാല കെഎംസിസി വിട്ടുനിൽക്കുമെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന പിണറായി സർക്കാർ, സുന്ദര വാഗ്ദാനങ്ങൾ നൽകുകയല്ലാതെ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾ അവഗണിക്കുകയും അവരുടെ പ്രശ്‌നങ്ങളിൽ അനാസ്ഥ തുടരുകയും ചെയ്യുന്ന ഇടത് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകമാണ്. നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിയെ തിരുത്തുന്നതിനു പകരം പൊന്നാടയണിയിച്ച് വർഗീയ ധ്രുവീകരണത്തിന് ഒത്താശ ചെയ്തുകൊടുത്ത് മതേത്വര കേരളത്തേ ഒറ്റുകൊടുക്കുകയാണ് മുഖ്യമന്ത്രി. ഈ വർഗീയ പ്രീണന നിലപാടിനെതിരെയുള്ള പ്രധിഷേധമായിട്ട് കൂടിയാണ് കെഎംസിസി പ്രവർത്തകർ മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്ന് പ്രസഡന്റ് വി.പി.അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, മഹ്‌മൂദ് ഹാജി എന്നിവർ പറഞ്ഞു.
Adjust Story Font
16

