Quantcast

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സ്വദേശിവൽകരണ നയങ്ങളെ ബാധിക്കില്ല: ഒമാൻ വാണിജ്യ മന്ത്രി

നി​ല​വി​ലു​ള്ള സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്കു​ക​ൾ ക​രാ​റി​ന്റെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടും

MediaOne Logo

Web Desk

  • Published:

    24 Dec 2025 9:46 PM IST

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സ്വദേശിവൽകരണ നയങ്ങളെ ബാധിക്കില്ല: ഒമാൻ വാണിജ്യ മന്ത്രി
X

മസ്കത്ത്: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലുള്ള സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ സ്വ​ദേ​ശി വ​ൽ​ക​ര​ണ​ത്തി​ന് ത​ട​സ്സ​മാ​വി​ല്ലെ​ന്നും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഒമാൻ വാണിജ്യ മന്ത്രി. സി.​ഇ.​പി.​എ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മ​സ്ക​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സമ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​ദേ​ശി​വ​ത്ക​ര​ണ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും അത് തുടരുമെന്നും മന്ത്രി പറഞ്ഞു.

ദേ​ശീ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ ഉ​ണ്ടാ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് മ​റു​പ​ടി​യാ​ണ്​ മ​ന്ത്രി ഖൈ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് നടത്തിയത്. നി​ല​വി​ലു​ള്ള സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്കു​ക​ൾ ക​രാ​റി​ന്റെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടും. നി​ല​വി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​ദേ​ശി​വ​ത്ക​ര​ണ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും അത് തു​ട​രും. 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ സ്വ​ദേ​ശി വ​ത്ക​ര​ണ​മു​ള്ള മേ​ഖ​ല​ക​ളി​ൽ, ദേ​ശീ​യ തൊ​ഴി​ൽ വി​പ​ണി​യു​ടെ മു​ൻ​ഗ​ണ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി 50 ശ​ത​മാ​നം വ​രെ ഉ​യ​ർ​ത്താ​ൻ ക​രാ​ർ

സൗ​കര്യം ന​ൽ​കു​ന്നു​ണ്ട്.

സ്വ​ദേ​ശി​വ​ൽ​ക​ര​ണ പ​രി​ധി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​മ്പോ​ഴും ഒ​മാ​നി പൗ​ര​ന്മാ​ർ​ക്കു​ള്ള തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​നാ​ണ് ക​രാ​റി​ലൂ​ടെ ഒ​മാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ​ൾ​ഫ്, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ വ്യാ​പാ​ര​ത്തി​നും നി​ക്ഷേ​പ​ത്തി​നും ഒ​മാ​നെ ഒ​രു ത​ന്ത്ര​പ്ര​ധാ​ന ക​വാ​ട​മാ​യി കാരാർ രൂ​പ​പ്പെ​ടു​ത്തു​മെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം 18ന് ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

TAGS :

Next Story