Quantcast

മസ്‌കത്തിലെ മത്ര സ്‌ക്വയർ നിർമാണം ആരംഭിച്ചു

ഒമ്പത് മില്യൺ റിയാൽ ചെലവിലാണ് പദ്ധതി

MediaOne Logo

Web Desk

  • Published:

    12 Jun 2026 9:47 PM IST

Construction of Muttrah Square in Muscat begins
X

മസ്‌കത്ത്: മസ്‌കത്തിന്റെ നഗര വികസനത്തിൽ മറ്റൊരു നാഴികക്കല്ലാകുന്ന മത്ര സ്‌ക്വയറിന്റെ നിർമാണം ആരംഭിച്ചു. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് നിർമാണം. ഒമ്പത് മില്യൺ റിയാൽ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. കടലിന് കുറുകെ അഞ്ച് മീറ്റർ വീതിയിൽ 'U' ആകൃതിയിലുള്ള പാലമാണ് പദ്ധതിയിലെ പ്രധാന ആകർഷണം.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായാണ് പദ്ധതി. ഹരിത ഇടങ്ങളും കാൽനടപ്പാതകളും കടലിന്റെ താളത്തിനൊത്ത് രൂപകൽപ്പന ചെയ്ത ആധുനിക ലൈറ്റിങ് സംവിധാനവുമടക്കം മികച്ച അന്തരീക്ഷം മത്ര സ്‌ക്വയർ സൃഷ്ടിക്കും. കോർണിഷിന്റെയും മത്ര കോട്ടയുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

മത്രയുടെ ചരിത്രവും പൈതൃകവുമായ മൂല്യം ഉയർത്തിക്കാട്ടുക, ടൂറിസ്റ്റ് സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 89,59,425 റിയാൽ ചെലവിലാണ് പദ്ധതിയുടെ നിർമാണ കരാർ അനുവദിച്ചത്. 2022ൽ നടന്ന ബിലാറബ് ബിൻ ഹൈത്തം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ പദ്ധതിയാണ് ഇത്. അഹ്‌മദ് അൽ ജഹ്ദമി, ഉമൈമ അൽ ഹനൈ, അബ്ദുല്ല അൽ ബഹ്രി എന്നിവരാണ് മത്ര സ്‌ക്വയറിന്റെ രൂപകൽപ്പന നിർവഹിച്ചത്.

TAGS :

Next Story