Quantcast

ഒമാനിലെ ദൈമാനിയാത്ത് ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

വംശനാശഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    11 April 2026 10:28 PM IST

Coral reef planting project begins on Omans Daimaniyat Island
X

മസ്കത്ത്: ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം, സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗായാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്, ആ​ഗോള താപനവും സമുദ്ര താപനിലയും വർധിക്കുന്നത് മൂലം വംശനാശഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെയും എൽഎൻജി കമ്പനിയുടെയും പിന്തുണയോടെയാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. അധ്യാധുനികമായി ഡയറക്ട് ഫിക്സേഷൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് 600 മുതൽ 1000 വരെ പവിഴപുറ്റ് ശകലങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്. സമുദ്രത്തിലെ അപൂർവ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക ഹമൂർ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിന് സഹായകമായ സാഹചര്യം ഒരുക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പിശീലനം ലഭിച്ച ഡൈവർമാരടങ്ങുന്ന സംഘം കടലിന്റെ അടിത്തട്ടിലെത്തിയാണ് പവിഴപുറ്റുകൾ സ്ഥാപിക്കുന്നത്. വളരെ സൂക്ഷമതയോടെ അനുയോജ്യമായി ഇടങ്ങൾ കണ്ടെത്തിയാണ് പവിഴപുറ്റുകളുടെ ആവാസ വ്യവസ്ഥ ക്രമീകരിക്കുക. നട്ടുപിടിപ്പിച്ച പവിഴപുറ്റുകളുടെ വളർച്ചയും അതിജീവന നിരക്കും കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കും സമുദ്രത്തിലെ താപനില, ഓക്സിജന്റെ അളവ്, അമ്ലത, എന്നിവ പരിശോധിച്ചാണ് നട്ടുപിടിപ്പിക്കുന്നത്. പവിഴപുറ്റുകളുടെ വളർച്ചക്ക് അനുയോജ്യമായ അന്തരിക്ഷം ഒരുക്കുന്നതിനായി നേരത്തെ ദ്വീപിൽ ഉപയോ​ഗശൂന്യമായ സൈനിക വാ​ഹനങ്ങൾ സമുദ്രത്തിനടയിൽ നിക്ഷേപിച്ചിരുന്നു

TAGS :

Next Story