ഒമാനിലെ ജബലു ശംസിൽ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് ദാഖിലിയ ഗവർണറേറ്റ്
സഞ്ചാരികളെ ആകർഷിക്കാൻ അഡ്വഞ്ചർ സോൺ, വിനോദ സഞ്ചാര റിസോട്ട്, ടൂറിസ്റ്റ് ക്യാമ്പ് എന്നിവ നിർമിക്കും

മസ്കത്ത്: ഒമാനിലെ ജബലു ശംസിൽ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് ദാഖിലിയ ഗവർണറേറ്റ്. ജബലു ശംസിന്റെ വികസനത്തിൽ പങ്കെടുക്കാനായി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗവർണറേറ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ ടെൻഡറിൽ അഡ്വഞ്ചർ സോൺ, വിനോദ സഞ്ചാര റിസോട്ട്, ടൂറിസ്റ്റ് ക്യാമ്പ് എന്നീ മൂന്ന് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 10,012 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 25 വർഷ കരാറോടെയാണ് അഡ്വഞ്ചർ സോൺ നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിനും തയ്യാറെടുപ്പിനുമായി രണ്ടര വർഷത്തെ ഗ്രേസ് പിരീഡുമുണ്ട്. 14,000 ചതുരശ്ര മീറ്ററിൽ മികച്ച സൗകര്യങ്ങളും സംവിധാനത്തിലുമാണ് വിനോദ സഞ്ചാര റിസോർട്ട് പണിയുക. 50 വർഷത്തെ കരാറും മൂന്ന് വർഷത്തെ ഗ്രേസ് പിരീഡും റിസോർട്ടിന് ലഭിക്കും. 20,440 ചതുരശ്ര മീറ്ററിൽ 50 വർഷത്തെ കരാറിലാണ് ടൂറിസ്റ്റ് ക്യാമ്പ് നിർമിക്കുന്നത്. മൂന്ന് വർഷത്തെ ഗ്രേസ് പിരീഡും ഇതിനുണ്ടാകും. ജബലു ശംസിന്റെ വികസനം ലക്ഷ്യമിട്ട് ഗവർണറേറ്റ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്.
Adjust Story Font
16

