ഇന്ത്യൻ രൂപയുടെ വിലയിടിവ്; ഒമാനി റിയാൽ 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക്

യു.എസ് ഫെഡറൽ റിസർവ് ബാങ്ക് അവരുടെ പലിശ നിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയ മൂല്യം ഇടിയാൻ കാരണമായത്.

MediaOne Logo

Web Desk

  • Updated:

    2022-09-22 16:55:34.0

Published:

22 Sep 2022 4:55 PM GMT

ഇന്ത്യൻ രൂപയുടെ വിലയിടിവ്; ഒമാനി റിയാൽ 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക്
X

മസ്‌ക്കത്ത്: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒരു ഒമാനി റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തുന്നു. യു.എസ് ഫെഡറൽ റിസർവ് ബാങ്ക് അവരുടെ പലിശ നിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയ മൂല്യം ഇടിയാൻ കാരണമായത്.

ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് വ്യഴാഴ്ച ഉപഭോക്കൾക്ക് നൽകിയത്. ഒരു ഡോളറിന് 80.74 രൂപയായിരുന്നു വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക്.വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലുള്ളവർ വിലയിരുത്തുന്നത്. യു.എസ് ഫെഡറൽ റിസർവ് ബാങ്ക് അവരുടെ പലിശ നിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയ മൂല്യം ഇടിയാൻ കാരണമായത്.

പലിശ നിരക്ക് 0.75 ശതമാനം കൂടി ഉയർത്തുന്നുവെന്നാണ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്.14വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.കഴിഞ്ഞ മെയ് അഞ്ച് മുതലാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. മെയ് അഞ്ചിന് റിയാലിന്‍റെ വിനിമയ നിരക്ക് 197.20 രൂപയയിരുന്നു. പിന്നീട് വിനിമയ നിരക്ക് ഉയരാൻ തുടങ്ങുകയും 200 രൂപയിലെത്തുകയുമായിരുന്നു.

TAGS :

Next Story