Quantcast

ഒമാനിൽ മുങ്ങി മരണങ്ങൾ വര്‍ധിക്കുന്നതായി കണക്കുകൾ

കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് അധികൃതർ

MediaOne Logo

ijas

  • Updated:

    2022-06-11 19:04:11.0

Published:

11 Jun 2022 11:44 PM IST

ഒമാനിൽ മുങ്ങി മരണങ്ങൾ വര്‍ധിക്കുന്നതായി കണക്കുകൾ
X

മസ്കത്ത്: രാജ്യത്ത് മുങ്ങിമരണങ്ങൾ വര്‍ധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലായി 521 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 44.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 361 മരണങ്ങളായിരുന്നു 2020ൽ ഒമാനിൽ ഉണ്ടായിരിക്കുന്നത് എന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ കണക്കുകൾ പറയുന്നു.

മുങ്ങി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 521 കേസുകളാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കൈാര്യം ചെയ്തത്‌. നീന്തലിന് വൈദഗ്ധ്യവും ജാഗ്രഗതയും അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്ലാതെ നീന്താൻ മുതിരരുത്. 2016 ൽ 268, 2017ൽ 173, 2018ൽ 155, 2019ൽ 369 എന്നിങ്ങനെയാണ് ഒമാനിലെ മുൻവർഷങ്ങളിൽ മുങ്ങി മരണങ്ങളുടെ നിരക്കെന്ന് സിവിൽ ഡിഫൻസ് കണക്കുകൾ സൂചിപ്പിക്കുന്നു. നീന്തുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രതയും സുരക്ഷമാനദണ്ഡങ്ങളും എല്ലാവരും പാലിക്കണം. സാഹസിക യാത്രകൾക്കും വാദികളിൽ നീന്താനും പോകുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. നീന്തൽ അടക്കമുള്ള യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മികച്ച സുരക്ഷ ഉപകരണങ്ങൾ നൽകുന്ന ടൂറിസം കമ്പനികളെ ആശ്രയിക്കണം. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Drowning accidents rose by 44.3% in Oman

TAGS :

Next Story