മയക്കുമരുന്ന് വേട്ട; ഒമാനിൽ രണ്ട് ഏഷ്യൻ പ്രവാസികൾ പിടിയിൽ
29 കിലോഗ്രാമിലധികം ക്രിസ്റ്റൽ മെത്തും സൈക്കോട്രോപിക് ഗുളികകളും പിടികൂടി

മസ്കത്ത്: നോർത്ത് ബാത്തിനയിലെ ഷീനാസ് വിലായത്തിന്റെ തീരത്തുവെച്ച് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. തീരദേശ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 29 കിലോഗ്രാമിലധികം ക്രിസ്റ്റൽ മെത്തും സൈക്കോട്രോപിക് ഗുളികകളുമായി ഇവർ ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രാജ്യത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനും കച്ചവടം നടത്താനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്.
Next Story
Adjust Story Font
16

