Quantcast

ഒമാനില്‍ പൊടിക്കാറ്റ് തുടരും; ജനജീവിതത്തെ പ്രതികൂലമായി ബാധിക്കില്ല

MediaOne Logo

Web Desk

  • Published:

    19 May 2022 6:50 AM IST

ഒമാനില്‍ പൊടിക്കാറ്റ് തുടരും; ജനജീവിതത്തെ പ്രതികൂലമായി ബാധിക്കില്ല
X

രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ അടിച്ചുവീശുന്ന പൊടിക്കാറ്റ് ജനജീവിതത്തെ കാര്യമായി ബാധിക്കില്ലെന്ന് കാലാവസഥാ നിരീക്ഷകര്‍. അറബിക്കടല്‍ തീരത്തും മുസന്ദത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലും മൂടല്‍ മഞ്ഞും പൊടിപടലങ്ങളും ഉയരുന്നത് കാരണം കാഴ്ചാ പരിധി കുറയാന്‍ സാധ്യതയുണ്ട്.

എന്നാല്‍, മര്‍മൂണിലും മറ്റ് തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ അതിരാവിലെയും അര്‍ധ രാത്രിക്ക് ശേഷവും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story