Quantcast

ശവ്വാൽ പിറ കണ്ടു; ഒമാനിലും ചെറിയ പെരുന്നാൾ നാളെ

ഒമാനിൽ ഇന്ന് റമദാൻ 29 ആയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-19 15:41:57.0

Published:

19 March 2026 8:48 PM IST

Eid al-Fitr is tomorrow in Oman.
X

മസ്‌കത്ത്: ശവ്വാൽ പിറ കണ്ടു, ഒമാനിലും ചെറിയ പെരുന്നാൾ നാളെ. ഒമാനിൽ ഇന്ന് റമദാൻ 29 ആയിരുന്നു. ഇതര ജിസിസി രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ദൃശ്യമായിരുന്നില്ല. അതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈ രാജ്യങ്ങളിലും പെരുന്നാൾ. കേരളത്തിലും നാളെയാണ് പെരുന്നാൾ.

പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിലും ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story