Quantcast

സലാലയിലെ പെരുന്നാൾ നമസ്‌കാരങ്ങൾ

നഗരത്തിലെ മുഴുവൻ ഔഖാഫ്‌ പള്ളികളിലും 6.35 നാണ് നമസ്‌കാരം ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    25 May 2026 7:22 PM IST

സലാലയിലെ പെരുന്നാൾ നമസ്‌കാരങ്ങൾ
X

സലാല: ഇപ്രാവശ്യവും സലാലയിലെ വിവിധ പ്രവാസി കൂട്ടായ്‌മകൾ ഈദ്‌ഗാഹും ബലിപെരുന്നാൾ നമസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്‌. നഗരത്തിലെ മുഴുവൻ ഔഖാഫ്‌ പള്ളികളിലും 6.35 നാണ് നമസ്‌കാരം ആരംഭിക്കുകയെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്‌. വിവിധ പ്രവാസി കൂട്ടായ്‌മകൾ വ്യത്യസ്ത സമയങ്ങളിലാണ് നമസ്‌കാരങ്ങൾ ഒരുക്കിയിരിക്കുന്നത്‌.

ഐ.എം.ഐ സലാല അഞ്ചാം നമ്പറിലെ ഫാസ്‌ അക്കാദമി മൈതാനിയിൽ ഒരുക്കുന്ന സലാല ഈദ്‌ഗാഹ്‌ 6.40 നാരഭിക്കും. കെ.അഷറഫ്‌ മൗലവിയാണ് നേത്യത്വം നൽകുക. വനിതകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടാകുമെന്ന് കൺവീനർ മൻസൂർ വേളം അറിയിച്ചു. എസ്‌.ഐ.സി സലാല ഒരുക്കുന്ന പെരുന്നാൾ നമസ്‌കാരം പതിവ്‌ പോലെ മസ്ജിദ്‌ ഹിബ്‌റിൽ 8 മണിക്ക്‌ ആരംഭിക്കും. അബ്‌ദുല്ലത്തീഫ്‌ ഫൈസി തിരുവള്ളൂർ നേതൃത്വം നൽകും. ഔഖദ്‌ പമ്പിലെ മസ്‌ജിദ്‌ നൂറിൽ നടക്കുന്ന നമസ്‌കാരം 7.30 നായിരിക്കുമെന്ന് റയീസ്‌ ശിവപുരം അറിയിച്ചു.

ഐ.സി.എഫ്‌ സലാല നാല് പള്ളികളിൽ പെരുന്നാൽ നമസ്‌കാരം ഒരുക്കുന്നുണ്ട്‌. സെന്ററിലെ മസ്‌ജിദ്‌ ബാഅലവി പള്ളിയിൽ 7.15 ആരംഭിക്കുന്ന പ്രാർത്ഥനകൾക്ക്‌ അബ്‌ദുന്നാസർ ലത്വീഫി നേതൃത്വം നൽകും. ഏഴ്‌ മണിക്ക്‌ അൽവാദി ഹഫീള് അൽ ദ്വീപ്‌ മസ്‌ജിദിലും, 7.30 ന് സാദ മസ്ജി റൗളയിലും, 7.30 ന് ശാബിയത്ത്‌ ത്വാരീഖിബ്നു സിയാദ്‌ മസ്‌ജിദിലും പെരുന്നാൽ നമസ്‌കാരങ്ങൾ ഒരുക്കുന്നതായി സാജിദ്‌ അറിയിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇത്തിഹാദ്‌ ക്ലബ്ബ്‌ മൈതാനിയിൽ 6.20 ന് ഒരുക്കുന്ന ഈദ്‌ ഗാഹിന് ഡാനിഷ്‌ മദനി നേതൃത്വം നൽകും. സ്ത്രീകൾക്ക്‌ സൗകര്യമൊരുക്കുമെന്നും റസാഖ്‌ വടകര അറിയിച്ചു.

TAGS :

Next Story