Quantcast

'എള്ളുണ്ട' വെബ് സീരീസ് റിലീസ് ചെയ്തു

MediaOne Logo

Web Desk

  • Published:

    8 Aug 2022 11:02 AM IST

എള്ളുണ്ട വെബ് സീരീസ് റിലീസ് ചെയ്തു
X

ഒമാനിൽ വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഒരുകൂട്ടം പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു.

വ്യൂ മീഡിയ യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ 'എള്ളുണ്ട' ആനുകാലിക സംഭവങ്ങൾ പ്രവാസികളുടെ കാഴ്ചപ്പാടിൽ നോക്കികാണുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന വെബ്‌സീരീസിൽ അഞ്ചു കഥാപാത്രങ്ങളാണുള്ളത്.

ബാലഗോപാൽ, സിറാജ് കാക്കൂർ, ശിവൻ അമ്പാട്ട്, മുഹമ്മദ് സഫീർ, ലിജിത്ത് നമ്പ്യാർ എന്നിവരാണ് അഭിനേതാക്കൾ. മുഹമ്മദ് സഫീർ ആണ് നിർമ്മാണം. പ്രണവ് ഐ മാജിക്ക് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാദി കാക്കു ആണ് സഹസംവിധാനം.

TAGS :

Next Story