പ്രവാസി വെൽഫെയർ സലാലയിൽ എസ്.ഐ.ആർ ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫെയർ സലാലയിൽ എസ്.ഐ.ആർ-നോർക്ക ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന ക്യാമ്പ് നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തി. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്ക് പേര് ചേർക്കുവാനുള്ള അപേക്ഷകൾ സമർപ്പിച്ചു. നോർക്ക അനുബന്ധ സഹായങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു. പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ്, രവീന്ദ്രൻ നെയ്യാറ്റിൻകര, സബീർ പിടി, മുസ്തഫ പൊന്നാനി, സാജിത ഹഫീസ്, ആരിഫ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. വരുന്ന ആഴ്ചകളിലും ക്യാമ്പ് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story
Adjust Story Font
16

