Quantcast

ചാണ്ടി ഉമ്മന്‍റെ വിജയം ഒമാനിലും ആഘോഷമാക്കി പ്രവർത്തകർ

MediaOne Logo

Web Desk

  • Published:

    9 Sept 2023 7:34 AM IST

Expats celebrated Chandi Oommens victory
X

+പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ വിജയം ഒമാനിലും ആഘോഷമാക്കി പ്രവർത്തകർ. ഒമാനിൽ യു.ഡി.എഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ഫലം അറിയാനായി രാവിലെ മുതൽ ടി.വിക്കും മൊബൈൽ സ്ക്രീനിനും മുന്നിലായിരുന്നു പ്രവാസികൾ. ആദ്യ മണിക്കൂറിൽതന്നെ ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം കണ്ടതോടെ യു.ഡി.എഫ് പ്രവർത്തകർ നേരത്തെതന്നെ ആഘോഷങ്ങളിലേക്ക് തിരിഞ്ഞു. ഇടതു സർക്കാറിന്‍റെ ജന വിരുദ്ധ നയങ്ങൾക്കും ധാഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ് ഈ ഫലമെന്നും കേരളത്തിലെ അവരുടെ ആണിക്കല്ലുകൾ ഇളകി തുടങ്ങിയെന്നും യു.ഡി.എഫ് അനുഭാവികൾ പറഞ്ഞു.

എന്നാൽ, പുതുപ്പളിയിലേത് സഹതാപ തരംഗമാണെന്നും സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്നും എൽ.ഡി.എഫ് അനുഭാവികളും പറഞ്ഞു. ഒമാൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ യു.ഡി.എഫിന്‍റെ വിജയമാഘോഷിച്ച് ലഡു വിതരണം നടത്തി.ചാണ്ടി ഉമ്മന്‍ നേടിയ പ്രൗഢോജ്വല ജയത്തില്‍ സുഹാര്‍ ഒ.ഐ.സി.സി റീജിയനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആഘോഷം നടത്തി.

TAGS :

Next Story