Quantcast

ഒമാനിൽ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം

MediaOne Logo

Web Desk

  • Published:

    15 Jun 2024 11:06 PM IST

Facilitation of Eid Namaz at various places in Oman
X

മസ്‌കത്ത്: ഒമാനിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്‌കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിൽനടക്കുന്ന ഈദ് ഗാഹിന് നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും. സുൽത്താൻ ഹൈതം ബിൻ താരിഖ് ബലി പെരുന്നാൾ നമസ്‌കാരം മസ്‌കത്ത് ഗവർണറേറ്റിലെ ജാമിഅ മഅസ്‌കർ അൽ മുർതഫ മസ്ജിദുൽ നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. രാജകുടുംബാംഗങ്ങൾ, നിരവധി പ്രമുഖർ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, സൈനിക, സുരക്ഷാ സേവനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് സുൽത്താൻ പ്രാർഥന നിർവഹിക്കുക.

പെരുന്നാൾ നമസ്‌കാരം:

  • റൂവി മസ്‌കത്ത് സുന്നി സെൻറർ മദ്‌റസ: 6.00
  • റൂവി ആദംസ് മജ്ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15
  • മസ്‌കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00
  • മബേല ഇന്ത്യൻ സ്‌കൂളിന് സമീപം ജാവിളൽ ഹയാ മസ്ജിദ്: മുഹമ്മദ് ഉവൈസ് വഹബി 7.00
  • ഇബ്ര ഓൾഡ് ഇന്ത്യൻ സ്‌കൂളിന് സമീപം ടർഫ്: ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി വെളിയമ്പ്ര 6.00
  • ഹിജാരി ടൗൺ മസ്ജിദ്: അബ്ദുറസാഖ് സൈനി 6.15
  • സഹം ഹോസ്പിറ്റൽ മസ്ജിദ് സിറാജുദ്ദീൻ ബാഖവി ഉളിക്കൽ 6.15
  • സുഹാർ ഖസീബ് മസ്ജിദ്: അയ്യൂബ് സഖാഫി 7.00
  • സുഹാർ ലുലു: ശബീർ മുസ്ലിയാർ 7.15
  • ലിവ അസ്റാർ ടൗൺ മസ്ജിദ്: മുനീർ മദനി 6.45
  • ഫലജ് പഴയ മസ്‌കറ്റ് ബേക്കറിക്ക് പിൻവശമുള്ള ജുമ മസ്ജിദ് : ഹബീബുല്ല അദനി 7.30
  • സഹം ഇമാം അബൂഹനീഫ മസ്ജിദ് (ബംഗാളി മാർക്കറ്റിന് സമീപം സയൻറിഫിക്ക് ഫാർമസിക്ക് പിറക് വശം): ഷാഹിദ് ഫൈസി വയനാട് 6.15
  • കോർണിഷ് മന്തിരി മസ്ജിദ് അലി മൗലവി 6.45
  • ഖുറിയാത്ത് സൂഖ് ബലൂശി മസ്ജിദ് സക്കീർ ഹുസൈൻ ഫൈസി 7.30
  • ബർക താജുദ്ദീൻ റസ്റ്ററൻറിന് സമീപമുള്ള മസ്ജിദ് സുനീർ ഫൈസി ചുങ്കത്തറ, അംജദ് ഫൈസി മീനങ്ങാടി 7.00
  • സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30
  • നിസ്വ ഹൈത്തുറാത്ത് ഫാം ഹൗസ്: അഷ്റഫ് ബാഖവി 6.00
  • മസ്ജിദ് ശബാബ് ഗഷ്ബ: ശിഹാബ് ഫൈസി വയനാട് 7.30
  • റുസ്താഖ് ബി.പി നാദി ഓഡിറ്റോറിയം: അബ്ദുറഷീദ് ബാഖവി 7.00
  • ബൂആലി സൂഖ് ഹോസ്പിറ്റൽ മസ്ജിദ്: അബ്ദുൽ ഹമീദ് ഹുദവി: 7.00
  • ഖദറ അൽനാസർ മസ്ജിദ് (താജ് പൈപ്പർമാർക്കറ്റിന് പിൻവശം): ഷബീർ ഫൈസി 7.00
  • സലാല മസ്ജിദ് ഹിബ്ർ: അബ്ദുൽലത്തീഫ് ഫൈസി 7.30
  • ഷിനാസ് നൂറുൽഹുദ മദ്‌റസ: 6.30
  • അൽഹെയിൽ മസ്ജിദ് ആലു ഉമൈർ(പഴയ താജ് ബർഗറിന് സമീപം): ഫൈറൂസ് ഫൈസി ഒറവംപുറം 7.30
  • ബിദായ സൂക്ക് ഒമാൻ ഓയിൽ പെട്രോൾ പബ്ബിന് പിൻവശം: സഈദ് അലി ദാരിമി പകര 6.30

ഈദ് ഗാഹ്

  • ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോമോട്ടീവിന് എതിർവശം): സലീം മമ്പാട് 06.05
  • അമീറാത്ത് സഫ ഷോപ്പിങ് സെൻററിന് സമീപം: സി. നൗഷാദ് അബ്ദുല്ലാഹ്
  • ബർക്ക മറീന: സി. അലി 6.00
  • മബേല മാൾഓഫ് മസ്‌കത്തിന് സമീപം അൽശാദി ഫുട്ബാൾ ഗ്രൗണ്ട്: അബ്ദുൽ കരീം 6.00
  • ഖദറ അൽ ഹിലാൽ ഫുട്ബാൾ സ്റ്റേഡിയം: ഷഫീഖ് കോട്ടയം: 6.00
  • മുസന്ന ഷൂ പാർക്കിന് സമീപം: ഹാഫിദ് ജുനൈസ് വണ്ടുർ 6.00
  • ഇബ്രി അബൂ യാസിർ ഫാം(ഗ്രീൻ ലോഡ്ജ്): ജമാൽ പാലേരി 6-15
  • സൂർ ബലാദ് ഗാർഡൻ: അൻസാർ മൗലവി 6.00
  • ബൂഅലി അൽവഹ്ദ സ്റ്റേഡിയം: താജുദ്ദീൻ പെരുമ്പാവൂർ 6.00
  • റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ 5.55
  • വാദികബീർ ഇബ്‌നുകൽദൂൻ സ്‌കൂൾ കോമ്പൗണ്ട്: മുഹമ്മദ് ഫുർഖാനി: 6.05
  • സീബ് കാലിഡോണിയൻ കോളജ് ഗേറ്റ്4 (അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം): ഷെമീർ ചെന്ത്രപ്പിന്നി 6.05
  • സുവൈഖ് ഷാഹി ഫുഡ്‌സ് കോമ്പൗണ്ട്: ഗഫൂർ പാലത്ത്: 6.25
  • റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ട്: അഷ്‌കർ നിലമ്പൂർ. 6.05
  • സീബ് അൽ ഹൈൽ: ഈഗിൾസ് ഗ്രൗണ്ട്: മുഹമ്മദ് കുട്ടി മൗലവി 6.00
  • സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് (പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം): ഡാനിഷ് കൊയിലാണ്ടി 6.15
  • സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം: സഈദ് ചാലിശ്ശേരി (അബുദാബി) 6.00
  • ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: സഫ്വാൻ പൂച്ചാക്കൽ (ദുബൈ) 6.00
  • മത്ര സൂഖ് പോലീസ് സ്റ്റേഷന് സമീപം: ജരീർ പാലത്ത് 6.10
  • ഗൂബ്ര ഫുട്ബാൾ ഫീൽഡ് (നവംബർ 18 സ്ട്രീറ്റ് ട്രാഫിക്ക് സിഗ്‌നലിന് സമീപം): ഫലാഹുദ്ദീൻ ബിൻ അബ്ദുസ്സലാം 6.00
TAGS :

Next Story