Quantcast

ഒമാനിലെ ഫനാർ ജീവനക്കാർ ഓണമാഘോഷിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-19 09:34:03.0

Published:

19 Sept 2024 2:45 PM IST

ഒമാനിലെ ഫനാർ ജീവനക്കാർ ഓണമാഘോഷിച്ചു
X

സലാല: അൽ ഫനാർ ഹോട്ടൽ & റസിഡൻസിയിൽ മുപ്പത് രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ഓണമാഘോഷിച്ചു. താക്ക റോഡിലെ കടൽ തീരത്തുള്ള ഏറ്റവും വലിയ ടൂറിസ്റ്റ് സമുച്ചയമായ റൊട്ടാന, ജുവെയ്ര, ദി ക്ലബ് എന്നീ ഹോട്ടലുകളിൽ നിന്നുള്ള നൂറൂകണക്കിന് ജീവനക്കാരാണ് ഓണാഘോഷം കേമമാക്കിയത്. പ്രത്യേക ക്ഷണിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

മനോഹരമായ ഓണപ്പുക്കളവും, വിഭവ സമ്യദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി. ഓണ വസ്ത്രങ്ങൾ അണിഞ്ഞാണ് മലയാളി കുടുംബങ്ങളെത്തിയത്. വിവിധ രാജ്യക്കാർക്കിടയിൽ സ്‌നേഹവും സൗഹ്യദവും ഊട്ടിയുറപ്പിക്കാൻ ഇവിടുത്തെ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കുമെന്ന് പ്രമുഖ മലയാളി ഷെഫ് സുരേഷ് കരുവണ്ണൂർ പറഞ്ഞു. ഡയറക്ടർ റുമീന, അജിത് കളനാട്, അനീഷ് ചന്ദ്രൻ, മനോജ് വരിക്കോളി എന്നിവർ നേതൃത്വം നൽകി. മാസ്റ്റർ റയാൻ ചെണ്ടമേളത്തോടെ സ്വാഗതം ചെയ്തു.

TAGS :

Next Story