മെഗാ ഓണാഘോഷം ഒരുക്കി ഫാസ് അക്കാദമി സലാല
ഘോഷയാത്ര, പുലിക്കളി, മെഗാ തിരുവാതിര, ഓണക്കളികൾ, എന്നിവ നടന്നു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു

സലാല: ഓണ ദിനത്തിൽ അഞ്ചാം നമ്പറിലെ നവീകരിച്ച ഫാസ് അക്കാദമി മൈതാനിയിലാണ് ആഘോഷ പരിപാടികൾ നടന്നത്. ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷത്തിൽ ചെണ്ടമേളം, പുലിക്കളി എന്നിവ അരങ്ങേറി. താര സനാതനൻ ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്തു. മതിലുകളും കടിക്കാൻ പട്ടികളും ഇല്ലാത്ത പഴയ കാലത്തെ ഓണം സുന്ദരമായ ഓർമയാണെന്ന് അവർ പറഞ്ഞു. എന്നും പായസം ലഭ്യമാകുന്ന പുതിയ കാലവും ആണ്ടിൽ ആഘോഷ ദിനങ്ങളിൽ മാത്രം നുണഞ്ഞ പായസ മധുരത്തെയും മുൻ കോളേജ് അധ്യാപിക കൂടിയായ അവർ ഓർമ്മിപ്പിച്ചു. ഡോ: കെ.സനാതനൻ, ഡോ: അബൂബക്കർ സിദ്ദീഖ്, ഷബീർ കാലടി, പവിത്രൻ കാരായി തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു. ജംഷാദ് അലി അധ്യക്ഷത വഹിച്ചു.
അമ്പതികലധികം പേർ അണിനിരന്ന മെഗാ തിരുവാതിരയും നടന്നു. വിവിധ ഓണക്കളികളും മത്സരങ്ങളും നടന്നു. ഓണ സ്റ്റാളും ഒരുക്കിയിരുന്നു. സംഘാടക സമിതിയംഗങ്ങളായ അമീർ കല്ലാച്ചി, ഹാഷിം മുണ്ടേപ്പാടം, അനിൽകുമാർ, സുനിജ ഹാഷിം ജോ ജോ, സണ്ണി, ജയ ശ്രി, ദിവ്യ എന്നിവർ നേതൃത്വം നൽകി. ഓണ ദിനത്തിൽ നടന്ന ആഘോഷത്തിൽ പങ്കാളികളാകാൻ കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകളും എത്തിയിരുന്നു.
Adjust Story Font
16

