മസ്‌കത്ത് മത്രയിലെ വെയർഹൗസിൽ തീപിടിത്തം
പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സിഡിഎഎ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ മത്രയിലുള്ള വെയർഹൗസിൽ തീപിടിത്തമുണ്ടായതായി സിഡിഎഎ. പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ 1.59ഓടെയാണ് സിഡിഎഎ ഇക്കാര്യം അറിയിച്ചത്.
സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി ടീമുകൾ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പറഞ്ഞു. മുൻകരുതൽ നടപടിയായി സ്ഥലവും പരിസര പ്രദേശങ്ങളും ഒഴിപ്പിച്ചതായും വ്യക്തമാക്കി.
Next Story
Adjust Story Font
16

