ഫുട്‌ബോൾ വൈബ് ക്ലബ്ബ് മൂന്നാം വാർഷികം സംഘടിപ്പിച്ചു

സലാല: ഗൾഫ് ടെക്ക് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫുട്‌ബോൾ വൈബ് ക്ലബ്ബ് മൂന്നാം വാർഷികം ആഘോഷിച്ചു. അൽ ഖറാത്തിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടി ജനറൽ മാനേജർ കെ.മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഷഫീഖ് കോക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജീവനക്കാരുടെ വിവിധ മത്സരങ്ങളും നടന്നു. ജംഷീർ കരിപ്പാൽ, സജീഷ്, അൻസാർ, നിസാർ പുനത്തിൽ, അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് അമീൻ സ്വാഗതവും ട്രഷറർ യൂസുഫ് ഉളിയിൽ നന്ദിയും പറഞ്ഞു. വോയിസ് ഓഫ് സലാലയുടെ ഗാനമേളയും അരങ്ങേറി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. റമീസ്, ദിൽഷാദ്, ഷാനവാസ്, അൻവർ എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16

