Quantcast

ഒമാൻ‌ ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2025-12-04 14:01:32.0

Published:

4 Dec 2025 6:54 PM IST

Former Chairman of Oman Indian Social Club Dr. Satish Nambiar passes away
X

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക വേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ ഒമാനെ ദീർഘകാലം നയിച്ച്‌ ഡോ: സതീഷ്‌ നമ്പ്യാർ നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്‌. മാഹിയിൽ ജനിച്ച നമ്പ്യാർ മംഗലാപുരത്താണ് വളർന്നത്‌ . കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്‌. 1981 ൽ ഒമാനിൽ എത്തി . 1984 ലാണ് ഐ.എസ്‌.സി അംഗമാകുന്നത്‌ . ക്ലബ്ബിന്റെ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച അദ്ദേഹം തുടർച്ചയായി 26 വർഷം ചെയർ മാനായിരുന്നു. മുൻ ചെയർമാന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ ഒമാൻ ദുഖം രേഖപ്പെടുത്തി.

TAGS :

Next Story