സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ബഥേലിൽ അനിൽ കുമാർ എസ് ആണ് മരിച്ചത്

സലാല: ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ ഹയർ സെക്കന്ററി സ്‌കൂളിനു സമീപം ബഥേലിൽ അനിൽ കുമാർ എസ് (66) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
സലാലയിൽ എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് കമ്പനി നടത്തിവന്ന അനിൽ കുമാർ, സലാല ഫ്രീസോണിന്റെയും ഇന്ത്യൻ സ്‌കൂളിന്റെയും കൺസൾട്ടന്റ് കൂടിയായിരുന്നു.
ഭാര്യ ലിസകുമാരി. കാനഡയിൽ ജോലി ചെയ്യുന്ന ഏക മകൻ ആബേദ് എ. ബഥേൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സലാല പെന്തകോസ്തൽ മിഷൻ സഭാംഗമായിരുന്നു പരേതൻ.
Next Story
Adjust Story Font
16

