Quantcast

സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സനായിയ്യയിൽ കാർപെന്ററി ഷോപ്പ് നടത്തിയിരുന്ന എസ് രാമചന്ദ്രനാണ് നാട്ടിൽ നിര്യാതനായത്

MediaOne Logo

Web Desk

  • Published:

    13 July 2025 5:26 PM IST

Former expatriate in Salalah passes away
X

സലാല: സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. ദീർഘകാലം സലാല, സനായിയ്യയിൽ കാർപെന്ററി ഷോപ്പ് നടത്തിയിരുന്ന എസ് രാമചന്ദ്രനാ(73)ണ് നാട്ടിൽ നിര്യാതനായത്. ഞായറാഴ്ച രാവിലെ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ സുധാഭവനിലാണ് താമസം.

ഭാര്യ: സുധ, മകൾ: ഷീജ, ഏക മകൻ സന്തോഷ് സലാലയിൽ ജോലി ചെയ്യുന്നു. ജുലൈ 16 ബുധനാഴ്ച കുറ്റിച്ചലിൽ സംസ്‌കരിക്കും. സന്തോഷ് നാട്ടിലേക്ക് തിരിച്ചു.

TAGS :

Next Story