സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
റൈസൂത്ത് സിമൻ്റ്സിലെ ആദ്യകാല തൊഴിലാളിയായിരുന്നു
സലാല: മുൻ പ്രവാസിയായിരുന്ന കണ്ണൂർ കൂടാളിയിലെ കുംഭത്ത് താമസിക്കുന്ന കണ്ണാടിപ്പറമ്പ് തിരുമംഗലത്ത് ബാലൻ (71) നിര്യാതനായി. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. സലാലയിലെ റൈസൂത്ത് സിമൻ്റ് കമ്പനിയിൽ 31വർഷക്കാലം പാക്കിംഗ് ഓപ്പറേറ്റർ ആയിരുന്നു. ഭാര്യ വരയിൽ ലീല, മക്കൾ ലിബിന, ലിബിൻ ലാൽ. റൈസൂത്ത് സിമൻ്റ് കമ്പനി ജീവനക്കാരായ ലക്ഷ്മണൻ, രാജീവൻ എന്നിവരുടെ സഹോദരി ഭർത്താവും സലാലയിൽ ഫുഡ് സ്റ്റെഫ് നടത്തിയിരുന്ന തിരുമംഗലത്ത് ചന്ദ്രൻ്റെ സഹോദരനുമാണ്. മൃതദേഹം ഇന്ന് ഉച്ചക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
Next Story
Adjust Story Font
16

