Quantcast

ഒമാനിൽ ബസും ട്രക്കുകളും കൂട്ടിയിടിച്ച് നാല് മരണം; 17 പേർക്ക് പരിക്ക്

കൂട്ടിയിടിച്ച ട്രക്കുകൾക്കിടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

MediaOne Logo

Gulf Desk

  • Published:

    23 Nov 2026 12:49 PM IST

ഒമാനിൽ ബസും ട്രക്കുകളും കൂട്ടിയിടിച്ച് നാല് മരണം; 17 പേർക്ക് പരിക്ക്
X

മസ്‌കത്ത്: ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലായിരുന്നു അപകടം. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ 36 യാത്രക്കാരുമായി എത്തിയ ബസ് ഇവയിലൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story