ഒമാന്റെ ഇടപെടൽ: ഇറാനിലും ബെൽജിയത്തിലും തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇടപെടൽ.

MediaOne Logo

Web Desk

  • Published:

    26 May 2023 7:56 PM GMT

Freed prisoners in Iran and Belgium after Omans intervention
X

മസ്കത്ത്: ഒമാന്റെ ഇടപെടൽ മൂലം ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരെ അധികൃതർ മോചിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും സർക്കാരുകളുടെ സഹായ അഭ്യാർഥനയെ തുടർന്ന് ഒമാൻ നടത്തിയ മധ്യസ്ഥ ചർച്ചയുടെ ഫലമാണ് മോചനത്തിന് വഴി തെളിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇടപെടൽ. ടെഹ്‌റാൻ, ബ്രസൽസ് എന്നിവിടങ്ങളിൽ നിന്ന് മോചിപ്പിച്ച തടവുകാരെ വെള്ളിയാഴ്ച മസ്‌കത്തിൽ എത്തിച്ചു. ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


TAGS :

Next Story