Quantcast

വയനാടിനായി ടിസ സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

തുംറൈത്തിൽ നിന്ന് മാത്രം സമാഹരിച്ചതാണ് തുക

MediaOne Logo

Web Desk

  • Published:

    17 Aug 2024 8:43 PM IST

The funds collected by TISA for Wayanad were handed over to the Chief Minister
X

മസ്‌കത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ 'ടിസ' വയനാടിനായി സമാഹരിച്ച 555555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ടിസ പ്രതിനിധികളായ സുമയ്യ സലാം, ഫൗസിയ ഷജീർ, ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

തുംറൈത്തിൽ നിന്ന് മാത്രം സമാഹരിച്ച തുകയാണിതെന്ന് പ്രസിഡന്റ് ഷജീർഖാൻ മറ്റു ഭാരവാഹികളായ ബൈജു തോമസ്, റസൽ മുഹമ്മദ്, അബ്ദുൽ സലാം, പ്രസാദ് സി. വിജയൻ എന്നിവർ പറഞ്ഞു.

TAGS :

Next Story