Quantcast

വിശാഖപട്ടണത്ത് ആ​ഗോ​ള നാ​വി​ക പ​രേ​ഡ്; ​ഒ​മാ​ന്റെ ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ലും പങ്കെടുത്തു

ആ​കെ 71 ക​പ്പ​ലു​ക​ൾ പ​രേ​ഡി​ന്റെ ഭാ​ഗ​മാ​യി

MediaOne Logo

Web Desk

  • Published:

    20 Feb 2026 10:24 PM IST

Global Naval Parade in Visakhapatnam; Omans naval ship Sadah also participated
X

മസ്കത്ത്: ഇ​ന്ത്യ​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ആ​ഗോ​ള നാ​വി​ക പ​രേ​ഡി​ൽ ഒ​മാ​ന്റെ ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ലും. ഇന്ത്യയും ഒമാനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധവും സൈനിക സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരേഡിലെ ഒമാന്റെ സാന്നിധ്യം. അന്താരാഷ്ട്ര തലത്തിൽ ഒമാന്റെ നാവിക സേനയുടെ കരുത്തും സാന്നിധ്യവും വിളിച്ചോതുന്നതു കൂടിയായിരുന്നു പരേഡ്. 74 രാ​ജ്യ​ങ്ങ​ളാണ് ആ​ഗോ​ള നാ​വി​ക പ​രേ​ഡി​ൽ പങ്കെടുത്തത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് വി​ക്രാ​ന്ത് ഉ​ൾ​പ്പെ​ടെ 45 ക​പ്പ​ലു​ക​ളും, ഒ​മാ​ൻ ഉ​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 19 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 71 ക​പ്പ​ലു​ക​ൾ പ​രേ​ഡി​ന്റെ ഭാ​ഗ​മാ​യി. യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ​യും അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ​യും പ്ര​ക​ട​നം, നാ​വി​ക വി​മാ​ന​ങ്ങ​ളു​ടെ ഫ്ലൈ​പാ​സ്റ്റ്, മ​റൈ​ൻ ക​മാ​ൻ​ഡോ​ക​ളു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റേ​കിയിരുന്നു.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഐ.​എ​ൻ.​എ​സ് സു​മേ​ധ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ സു​പ്രീം ക​മാ​ൻ​ഡ​റാ​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​വി​ക പ​രേ​ഡ് വീ​ക്ഷി​ച്ചത്. ഇ​ന്ത്യ​ക്കും ഒ​മാ​നു​മി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സം​യു​ക്ത അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ര​സ്പ​ര നാ​വി​ക സ​ഹ​ക​ര​ണ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ‘സ​ദ​ഹ്’ നാ​വി​ക ക​പ്പ​ലി​ന്റെ പ​രേ​ഡി​ലെ സാ​ന്നി​ധ്യം.

TAGS :

Next Story