Quantcast

സലാലയില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും

കപ്പല്‍ കത്തി നശിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2022 6:11 PM IST

സലാലയില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും
X

കപ്പല്‍ കത്തി നശിച്ചതിനെ തുടര്‍ന്ന് സലാലയില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും.

സലാല തുറമുഖം വഴി ഗുജറാത്തിലേക്കുള്ള മറ്റൊരു കപ്പലിലാണ് ഇവര്‍ നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത്. നേരത്തെ കപ്പല്‍ കത്തി നശിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. അപകടത്തില്‍ ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളും കത്തി നശിക്കുകയും ചെയ്തിരുന്നു.

ഇവരുടെ മടക്ക യാത്രക്കാവശ്യമായ രേഖകളും മറ്റു നടപടികളും പൂര്‍ത്തിയായതായി കോണ്‍സുലര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു.

TAGS :

Next Story