Quantcast

സലാലയിൽ ഗൾഫ്​ മാധ്യമം ‘ഹാര്‍മോണിയസ് കേരള’ ഒക്‌ടോബര്‍ 13ന്‌

ലോഗോ പ്രകാശനം ചേംബര്‍ ചെയര്‍മാന്‍ നിർവഹിച്ചു

MediaOne Logo

Web Desk

  • Published:

    28 Aug 2023 4:52 PM GMT

സലാലയിൽ ഗൾഫ്​ മാധ്യമം ‘ഹാര്‍മോണിയസ് കേരള’ ഒക്‌ടോബര്‍ 13ന്‌
X

അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായ ‘ഹർമോണിയസ് കേരള സീസണ്‍-4ന്​ ‘ഗൾഫ് മാധ്യമം’ സലാലയിൽ വേദിയൊരുക്കുന്നു.

ഒക്ടോബര്‍ 13 ന്‌ ഔഖത്തിലെ സംഹരം ടൂറിസ്റ്റ് വില്ലേജില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ്‌ ആഘോഷരാവ്​ അരങ്ങേറുക. പരിപാടിയുടെ ലോഗോ പ്രകാശനം ദോഫാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്‌ട്രി ചെയര്‍മാന്‍ നായിഫ് ഹാമിദ് ആമര്‍ ഫാളിൽ നിർവഹിച്ചു.

പ്രകാശന ചടങ്ങില്‍ ഗൾഫ്​ മാധ്യമം ഒമാൻ മാര്‍ക്കറ്റിങ്​ മാനേജര്‍ ഷൈജു സലാഹുദ്ദീന്‍, കെ.എ സലാഹുദ്ദീന്‍ എന്നിവരും സംബന്ധിച്ചു. നാല്‌ വര്‍ഷം മുമ്പ് സലാലയിലെ പ്രവാസി സമൂഹം നെഞ്ചേറ്റിയ ‘ഹർമോണിയസ് കേരള’ ഏറെ പുതുമകളോടെയാണ്‌ ഇത്തവണ വിരുന്നെത്തുന്നത്​.

അപര്‍ണ ബാലമുരളി, വിധു പ്രതാപ്, മഞ്ജരി, മിഥുന്‍ രമേഷ്, മേഘ്​ന സുമേഷ്, അക്‌ബര്‍ ഖാന്‍, റംസാന്‍ മുഹമ്മദ്, അശ്വന്ത് അനില്‍‌കുമാര്‍, ക്രിസ്‌റ്റകല തുടങ്ങി മലയാളത്തിലെ പ്രമുഖ കലാകാരന്മാരാണ്‌ ഇത്തവണ പരിപാടികള്‍ നയിക്കുന്നത്​.


പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, അന്തര്‍ദേശീയ നിലവാരത്തിലെ സാങ്കേതിക സംവിധാനങ്ങളാണ്‌ പരിപാടിക്കായി ഒരുക്കുന്നത്. സലാലയിലെ പ്രവാസി സമൂഹത്തിന്​ വീണ്ടും അവിസ്മരണീയമായ ഒരു രാവ്​ സമ്മാനിക്കാനാണ്​ ‘ഗള്‍ഫ് മാധ്യമം’ ആഗ്രഹിക്കുന്നതെന്ന് മാധ്യമം ഗ്ലോബൽ ഹെഡ്​-ബിസിനസ്​ സെല്യൂഷൻസ്​ റഫീഖ് മുഹമ്മദ് പറഞ്ഞു.

പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സലാല മലയാളികളുടെ മുഴുവന്‍ പിന്തുണയോടെയാണ്‌ പരിപാടി ഒരുക്കുകയെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.സലീം സേട്ട് പറഞ്ഞു.

TAGS :

Next Story