Quantcast

ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള; ഒരുക്കങ്ങൾ പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    28 Dec 2022 11:24 AM GMT

ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള;   ഒരുക്കങ്ങൾ പൂർത്തിയായി
X

വിശ്വമാനവികതയുടെ സന്ദേശം പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച മസ്‌കത്തിൽ അരങ്ങേറും. പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ആഘോഷരാവിന് നിറം പകരനായി താരങ്ങൾ മസ്‌കത്തിൽ എത്തി തുടങ്ങി. ഗായകൻ സുദീപ് കുമാർ, വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ്, നർത്തകൻ റംസാൻ, എന്നിവരാണ് മസ്‌കത്തിലെത്തിയത്. ഇവർക്ക് സംഘാടക സമതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് മസ്‌കത്ത് എയർപോർട്ടിൽ നൽകിയത്.

വരും ദിവസങ്ങളിൽ മലയാളികളുടെ പ്രിയതാരഗമായ കുഞ്ചാക്കോ ബോബനടക്കമുള്ളവർ എത്തിചേരും. വെള്ളിയാഴ്ച മസ്‌കത്ത് ആംഫി തിയറ്ററിലാണ് പരിപാടി. കോവിഡിന് ശേഷമുള്ള ഒമാനിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലാകുന്ന പരിപാടിയുടെ റിഹേഴ്‌സൽ മസ്‌കത്തിലും നാട്ടിലുമായി പുരോഗമിക്കുകയാണ്.

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പുതിയ ചെയർമാനായി തെരഞ്ഞെടുത്ത ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വിശിഷ്ടാഥിതിയായും പങ്കെടുക്കും.

നൂർ ഗസൽ ഫുഡ്‌സ് ആൻഡ് സ്‌പൈസസ്, ലുലു ഹൈപർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. സംവിധായകൻ കമൽ, ഗായകരായ നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവരും പരപാടിയുടെ മുഖ്യ ആകർഷണമായിരിക്കും.


TAGS :

Next Story