Quantcast

ഗൾഫാർ ചെയർമാൻ ശൈഖ് സാലിം അൽ അറൈമി അന്തരിച്ചു

ഒമാന്റെ നിരവധി സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഗൾഫാർ നേതൃത്വം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Oct 2025 11:59 AM IST

ഗൾഫാർ ചെയർമാൻ ശൈഖ് സാലിം അൽ അറൈമി അന്തരിച്ചു
X

മസ്‌കത്ത്: ഒമാന്റെ ആധുനിക സ്വകാര്യ മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ശൈഖ് സാലിം സഈദ് ഹമീദ് അൽ ഫന്ന അൽ അറൈമി അന്തരിച്ചു. ഒമാനിലെ ഏറ്റവും വലിയ നിർമാണ-എഞ്ചിനീയറിംഗ് കമ്പനിയായ ഗൾഫാർ എൻജിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം. ഒമാന്റെ നിരവധി സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഗൾഫാർ നേതൃത്വം നൽകിയിട്ടുണ്ട്.

ശൈഖ് സാലിമിന്റെ നേതൃത്വത്തിൽ, ഗൾഫാർ ഒരു പ്രാദേശിക വൻകിട കമ്പനിയായി വളർന്നു, ഒമാന്റെ നവീകരണത്തിന്റെ പര്യായമായി മാറി. കോർപ്പറേറ്റ് നേട്ടങ്ങൾക്ക് പുറമെ, നാഷണൽ ഡ്രില്ലിംഗ് & സർവീസസ് എൽഎൽസി, സലിം ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, ഒമാൻ മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിൽ അദ്ദേഹം മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുടെ (എൻ.യു) ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ശൈഖ് സലിം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും പിന്തുണ നൽകി.

TAGS :

Next Story