Quantcast

ഒമാനിൽ ഇനി ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാൻ ഒരു ദിവസം മാത്രം

പ്രോസസ്സിങ് സമയം കുറഞ്ഞതായി സ്ഥാനമൊഴിയുന്ന അംബാസഡർ ജി.വി. ശ്രീനിവാസ്

MediaOne Logo

Web Desk

  • Published:

    14 Jun 2026 6:04 PM IST

Outgoing Ambassador G.V. Srinivas says Indian passport processing time in Oman has slowed down
X

മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ പാസ്‌പോർട്ട് പ്രോസസ്സിങ് സമയം കുറഞ്ഞതായി സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജോലി സമയം ഏഴ് മണി മുതലായി ക്രമീകരിച്ചതായും പൊലീസ് പരിശോധനയ്ക്ക് പുറമേ ഇന്ത്യൻ പാസ്പോർട്ട് പ്രോസസ്സിങ്ങിന് ഇപ്പോൾ ഒരു ദിവസം മാത്രമേ എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇതിന് വളരെയധികം സമയമെടുക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 15 മാസത്തെ സേവനത്തിന് ശേഷം മടങ്ങുന്ന ശ്രീനിവാസ് ഒമാനോടും അവിടുത്തെ ജനങ്ങളോടും നന്ദി പ്രകടിപ്പിച്ചു.

TAGS :

Next Story