Quantcast

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്ത്; വാർഷികാഘോഷം ഒക്ടോബർ ആറിന്

MediaOne Logo

Web Desk

  • Published:

    25 Sept 2023 5:10 PM IST

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്ത്;   വാർഷികാഘോഷം ഒക്ടോബർ ആറിന്
X

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി "ലയം 2023'എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ് വെള്ളിയാഴ്ച റൂവി അൽ ഫലജ് ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര സംവിധയകൻ കെ മധു മുഖ്യാതിഥി ആയിരിക്കും.

പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവ് കോൺസർട്ട് ആണ് മുഖ്യ ആകർഷണം എന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്ത് പ്രസിഡന്റ് സൂരജ് രാജൻ, ഒമാൻ രക്ഷധികാരി രാജൻ ചെറുമനശ്ശേരിൽ, സെക്രട്ടറി ജോർജ് മാത്യു, ജോയിന്റ് സെക്രട്ടറി ധന്യ ശശി, ട്രഷറർ അജു ശിവരാമൻ, കൊച്ചിൻ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജഗതിജ് പ്രഭാകരൻ, പ്രോഗ്രാം കൺവീനർ വിജയ് മാധവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story