Quantcast

ഹൃദയാഘാതം; കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി

മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    15 Jun 2026 8:03 AM IST

ഹൃദയാഘാതം; കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി
X

സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്. താമസ സ്ഥലത്ത്‌ ഉച്ച വിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക്‌ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരുന്നു. സുൽത്താൻ ഖാബൂസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക് കൊണ്ട്‌ പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സുഗുണൻ, മാതാവ്: പ്രസന്ന. ഭാര്യയും കുട്ടികളുമുണ്ട്‌. സഹോദരിയും ഭർത്താവും മസ്‌കത്തിൽ ജോലി ചെയ്യുന്നു. വർഷങ്ങളായി പി.ഡി.ഒ യിൽ ട്രക്ക്‌ ഡ്രൈവറായിരുന്നു.

TAGS :

Next Story